ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 30 ലക്ഷം കടന്നു; അമേരിക്കയില്‍ പത്ത് ലക്ഷം രോഗികള്‍

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ടുലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,064,147 ആയി. ഇതില്‍ പത്ത് ലക്ഷം രോഗികളും അമേരിക്കയിലാണ്.

അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ അധികമാണിത്. 56,797 പേരാണ് ഇവിടെ മരിച്ചത്.

സ്‌പെയിനില്‍ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയില്‍ രണ്ടു ലക്ഷവും പേര്‍ക്ക് രോഗം ബാധിച്ചു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തിലധികം രോഗികള്‍. തുര്‍ക്കിയില്‍ രോഗബാധിതര്‍ ഒരുലക്ഷം കടന്നു.

അമേരിക്കയിലും ബ്രിട്ടനിലുമാണ് ഇപ്പോഴും പ്രതിദിന മരണസംഖ്യ കാര്യമായി കുറയാത്തത്. ഒരാഴ്ചയ്ക്കിടെ ഏറ്റവുമുയര്‍ന്ന മരണസംഖ്യ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. അവിടെ ആകെ മരണം 21,092.

മരണസംഖ്യ 20,000 കടന്ന നാലാമത്തെ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. സ്‌പെയിനില്‍ ആകെ 23,521 മരണം ആയി. യൂറോപ്പില്‍ ഏറ്റവുമധികം മരണം ഇറ്റലിയില്‍ 26,977. ഫ്രാന്‍സില്‍ 23,293 കടന്നു.

ചൈനയില്‍ രണ്ടാഴ്ച്ചയോളമായി മരണമില്ല. മരണസംഖ്യ 4633. ഇറാനില്‍ ആകെ 5806 മരണം. മരണസംഖ്യയില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍: ബല്‍ജിയം-7202. ജര്‍മനി-6126, നെതര്‍ലന്‍ഡ്‌സ്-4518. ബ്രസീല്‍-4543. തുര്‍ക്കി-2900.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here