സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ടത് അനിവാര്യമാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 50000 രൂപയുടെ ചെക്ക് ശങ്കരനാരായണന്‍ മന്ത്രി എ കെ ബാലന് കൈമാറി.

കെ. ശങ്കരനാരായണന്റെ പാലക്കാട്ടെ വസതിയിലെത്തിയാണ് മന്ത്രി എ കെ ബാലന്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിച്ചത്. 50000 രൂപയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രിക്കുള്ള കത്തും ശങ്കരനാരായണന്‍ കൈമാറി. ശക്തമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ നല്‍കണമെന്നും ഈ സമയത്ത് രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

ഭരണ-പ്രതിപക്ഷ ഭേദമന്യേ ശങ്കരനാരായണന്റെ ഇടപെടലിനെ കേരളീയ സമൂഹം അംഗീകരിക്കുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി നില്‍ക്കുന്നവര്‍ക്കുള്ള സന്ദേശമാണിതെന്നും എ കെ ബാലന്‍ പറഞ്ഞു. ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here