സന്നദ്ധ പ്രവര്‍ത്തനത്തിലും കേരള മാതൃക; സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നേകാല്‍ ലക്ഷം വാളണ്ടിയര്‍മാര്‍

ലോകത്തിന് മുന്നില്‍ നിരവധി മാതൃകകള്‍ കാണിച്ച കേരളം സന്നദ്ധ പ്രവര്‍ത്തനത്തിലും മറ്റൊരു മാതൃകയാവുന്നു. രൂപീകരിക്കാന്‍ തീരുമാനിച്ച് ചുരുങ്ങിയ കാലയളവിനിടയില്‍ മൂന്നേകാല്‍ ലക്ഷം വാളണ്ടിയര്‍മാര്‍ സന്നദ്ധ സേനയില്‍ ചേരാനുളള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇത്ര ചെറിയ കാലയളവിനിടയില്‍ ഇത്രയധികം പേര്‍ അംഗങ്ങളായ സന്നദ്ധ സേന ലോകത്തെവിടെയും ഉണ്ടാവില്ല

കോവിഡ് പടര്‍ന്ന് പിടിക്കുന്ന മാര്‍ച്ചിന്റെ പകുതിയിലാണ് കേരളത്തിന് സ്വന്തമായുളള സന്നദ്ധ സേനയുടെ ആവശ്യകതയെ പറ്റി മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നത്. അതിനും മാസങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ആ ആഹ്വാനമാണ് ചെറുപ്പക്കാരെയും ചെറുപ്പകാരികളെയും സന്നദ്ധ സേനയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.

ഒരു മാസത്തിനുളളില്‍ 325785 വാളണ്ടിര്‍മാരാണ് സന്നദ്ധം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തത്. ഇത്ര കുറഞ്ഞ സമയത്തിനുളളില്‍ ഇത്രയധികം പേര്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സന്നദ്ധസേനയും ലോകത്ത് എവിടെയും ഉണ്ടാവില്ലെന്ന് സാമൂഹ്യ സന്നദ്ധതാ ഡയറക്ടര്‍ അമിത് മീണ ഐഎഎസ് കൈരളി ന്യൂസിനോട് പറഞ്ഞു

സിനിമ താരങ്ങള്‍ , ഐടി കമ്പനികളുടെ സിഇഒ മാര്‍, ഡോക്ടറമാര്‍ എഞ്ചീനിയര്‍മാര്‍ മല്‍സ്യതൊഴിലാളികള്‍, ഓട്ടോഡ്രൈവറമാര്‍, വിമുക്തഭടമാര്‍,കുടുംബശ്രീ അംഗങ്ങള്‍ ,എന്‍സിസി എന്നീങ്ങനെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ സേനയുടെ ഭാഗമായി കഴിഞ്ഞു. 261785 പേര്‍ പുരുഷമാരും, 63947 പേര്‍ സ്ത്രീകളും, 53 ഭിന്ന ലിംഗകാരും ഉള്‍പ്പെട്ടതാണ് സന്നദ്ധ സേന.

കേരളത്തിലെ 100 പേരില്‍ ഒരാള്‍ സന്നദ്ധ സേനയുടെ ഭാഗമാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധി ഘട്ടത്തില്‍ ദുരന്തനിവാരണത്തിന് സന്നദ്ധരായി എത്തുന്നവരെ വാര്‍ത്തെടുക്കുക എന്നതാണ് സന്നദ്ധ സേനയുലൂടെ സര്‍ക്കാര്‍ ലക്ഷ്യം ഇടുന്നത്. ചുരുങ്ങിയ കാലയളവിനിടയില്‍ ഇത്രയധികം പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി വാര്‍ത്തെടുത്ത മറ്റൊരു ഇന്ത്യന്‍ സംസ്ഥാനവും ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News