ജസ്‌ന ജീവിച്ചിരുപ്പുണ്ടെന്ന് സൂചന; ക്രൈംബ്രാഞ്ച് ജസ്‌നയുടെ തൊട്ടരുകില്‍

ജസ്‌ന തിരോധാനത്തില്‍ പുതിയവഴിത്തിരിവ്. ജസ്‌ന ജീവിച്ചിരുപ്പുണ്ടെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് തൊട്ടരുകില്‍ തന്നെ എത്തിയിട്ടുണ്ടെന്നുമാണ് സൂചന.

കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് മോധാവി ടോമിന്‍ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

2018 മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജസ്‌നയെ കാണാതായത്.

പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടി കാണാമറയത്ത് തുടരുകയായിരുന്നു.

ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയങ്ങളും പലരും ഉയര്‍ത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും പിന്നീട് ജസ്‌നയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക സൂചനയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News