കൊവിഡ് യോദ്ധാക്കൾക്ക് പ്രചോദനമായി  മുംബൈ മേയർ വീണ്ടും നഴ്‌സായി  

കൊവിഡ് വൈറസ് പ്രതിസന്ധിക്കിടയിൽ മഹാ നഗരം വലയുമ്പോൾ  നഴ്‌സായി സന്നദ്ധസേവനം നടത്തിയാണ്  മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ നഗരത്തിനെ ചേർത്ത് പിടിച്ചത്.

ശിവസേനയുടെ വനിതാ നേതാവായ കിഷോരി പെഡ്‌നേക്കർ രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് നായർ ആശുപത്രിയിൽ നഴ്സായിരുന്നു. ഇനി കൊവിഡ്ക്കാലം കഴിയുന്നത് വരെ മേയർ കിഷോരി പെദ്‌നേക്കർ ആശുപത്രിയിലെ രോഗികളെ നഴ്‌സായി പരിപാലിക്കുവാനാണ് തീരുമാനം.

ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രചോദനമായി കൊവിഡ് രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനായാണ് മേയർകുപ്പായം അഴിച്ചു വച്ചത്.

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിന് ജീവൻ പണയപ്പെടുത്തുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള  മുംബൈ മേയറെടുത്ത തീരുമാനം നഗരത്തിനും ആത്മവീര്യം പകർന്നിരിക്കയാണ്.

പരമ്പരാഗത തൂവെള്ള യൂണിഫോമും മുഖത്ത് മാസ്ക്കും  ധരിച്ച്  നായർ ആശുപത്രിയിലെത്തി  ആരോഗ്യ വിദഗ്ധരുമായി സംവദിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ നിസ്വാർത്ഥമായി ജനങ്ങളെ സേവിച്ചതിന് നന്ദി പറയുകയും ചെയ്തു കൊണ്ടാണ്  ജോലിയിൽ പ്രവേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News