നെറികെട്ട മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊതുജനം തെരുവില്‍ ഇറങ്ങേണ്ടി വരും; കൊറോണക്കാലത്ത് കുത്തിതിരിപ്പിന് ശ്രമിക്കുന്ന മാധ്യമങ്ങള്‍; താങ്ങും കരുതലുമായ ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച് അനുഭവസ്ഥര്‍ പറയുന്നു

കോട്ടയത്ത് കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലുകള്‍ നേരിട്ട് അനുഭവിച്ചവരാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.


സംഭവത്തില്‍ മിഥുന്‍ കേളോത്ത് എഴുതിയ കുറിപ്പ്:

കൊറോണ പോസിറ്റീവ് ആയ വ്യക്തികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ എന്ന നിലയില്‍ ചാനല്‍ ചര്‍ച്ച കണ്ടു.

കഴിഞ്ഞ മാര്‍ച്ച് മാസം 24ന് ജോലാര്‍പേട്ടയില്‍ (തമിഴ് നാട് ) നിന്ന് വിവേക് expressil നാട്ടില്‍ എത്തിയപ്പോള്‍ (സ്വദേശമായ കോഴിക്കോട് പയ്യോളിയിലേക്ക് ഉള്ള യാത്രാമധ്യേ )പാലക്കാട് വന്നിറങ്ങിയ ഉടനെ ആ ട്രെയിനില്‍ ഉള്ളവരെ ഒക്കെ കേരള ഗവണ്മെന്റ് quarantine ചെയ്തു .

ഞങ്ങളെ പാലക്കാട് വിക്ടോറിയ കോളേജിലും ബാക്കി ഉള്ളവരെ തൃശ്ശൂര്‍ ഉം ഇറക്കി ആണ് Quarantine ചെയ്തത് .ഇതിനിടയില്‍ തൊണ്ടവേദന വന്ന എനിക്ക് (tonalities ഉള്ളത് കൊണ്ട് ഇടക്കിടക്ക് വരുന്ന അസുഖം ആണ് എനിക്ക് )റിസ്‌കിനു നിക്കേണ്ട എന്ന് പറഞ്ഞു കൊറോണ ടെസ്റ്റ് ചെയ്യിക്കാന്‍ കരുതല്‍ കാണിക്കുന്ന ആരോഗ്യവകുപ്പ് ആണ് നമ്മുടേത് (റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു ).ഈ ടെസ്റ്റ് ചെയ്യാന്‍ എന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയതും തിരിച്ചു കൊണ്ട് വന്നതും ആംബുലന്‍സില്‍ ആണ് .

ഞാന്‍ അന്ന് 108ആംബുലന്‍സ് ജീവനക്കാര്‍ പറഞ്ഞത് കേട്ട് മനസ്സിലാക്കിയത് ഇത്രയും ആണ് ഓരോ covid സാധ്യത ഉള്ള രോഗിയെ ആശുപത്രിയില്‍ അല്ലെങ്കില്‍ തിരിച്ചു വീട്ടില്‍ എത്തിച്ചതിന് ശേഷം അവര്‍ 30മിനിറ്റ് ഓളം എടുത്തു ആ വണ്ടി sterilization നടത്തണം .അത് കഴിഞ്ഞാലുടന്‍ അവര്‍ അടുത്ത case അറ്റന്‍ഡ് ചെയ്യാന്‍ ഓടും .

ആംബുലന്‍സ് എത്തും രോഗിയെ കൃത്യമായി ആശുപത്രിയിലേക്ക് മാറ്റും .തൊണ്ടവേദന ഉണ്ടായി എന്ന് പറഞ്ഞ അന്ന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോയി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി പാലക്കാട് വിക്ടോറിയ കോളേജില്‍ ക്വാറന്റീനില്‍ ആയിരുന്നു. മിക്കവാറും എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ഇടവിട്ട ദിവസങ്ങളില്‍ ഡോക്ടര്‍ നേരിട്ട് വന്ന് temperature ചെക്ക് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു . പാലക്കാട് വിക്ടോറിയയിലെ ക്വാറന്റൈന്‍ അവസാനിച്ചത് ഏപ്രില്‍ 8നു ആണ് .

14ദിവസത്തെ Qurantine കംപ്ലീറ്റ് ചെയ്ത ദിവസം പ്രത്യേക വാഹനത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് വീട് വരെ (പാലക്കാട് To കോഴിക്കോട്) എത്തിക്കാന്‍ ഉള്ള സംവിധാനവും ഒരുക്കിയത് കേരള ഗവണ്മെന്റ് ആണ്.ഇതേ വാഹനത്തില്‍ വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവരെയും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനം ഗവണ്മെന്റ് ചെയ്തിരുന്നു .

തൃശ്ശൂര്‍ ഇല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ തിരുവനന്തപുരം ഉള്‍പ്പെടെ ദൂര സ്ഥലങ്ങളില്‍ ഉള്ള ആളുകളെയും ഗവണ്മെന്റ് ചിലവില്‍ വീടുകളില്‍ എത്തിച്ചിട്ടുണ്ട്.തുടര്‍ന്നും 14 ദിവസം Home Qurantine നിര്‍ദേശിക്കുകയും Qurantine സമയത്ത് നമ്മള്‍ പാലിക്കേണ്ട കടമകള്‍ ഓര്‍മപ്പെടുത്തിയും ആണ് ഗവണ്മെന്റ് സംവിധാനം ഞങ്ങളെ ഒക്കെ വീട്ടിലേക്ക് അയച്ചത് .

വീട്ടില്‍ എത്തിയ ഉടനെ CHC യില്‍ നിന്നും JHI വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു .പിറ്റേന്ന് 9ആം തിയ്യതി രാവിലെ കോഴിക്കോട് ജില്ലാ കൊറോണ കണ്ട്രോള്‍ സെല്‍ ഇല്‍ നിന്നും call വന്നു .എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം .കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ തന്നു.

ഏപ്രില്‍ 8മുതല്‍ 23 വരെ Home Qurantine ഇല്‍ ഇരുന്നു ഈ കാലയളവില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (JHI) കൃത്യമായ ഇടവേളകളില്‍ ആരോഗ്യ കാര്യങ്ങളെക്കുറിച്ചു വിളിച്ചു അന്വേഷിക്കുന്നുണ്ടായിരുന്നു . 23ആം തിയ്യതി പെരുമാള്‍പുരം CHC യില്‍ QUARANTINE RELEASE സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയപ്പോഴും ശാരീരിക ബുദ്ധിമുട്ട് വല്ലതും ഉണ്ടോ എന്നുള്ള ചോദ്യം തന്നെ ആണ് ഡോക്ടര്‍ ഉം ഉന്നയിച്ചത് എല്ലാം നമ്മളോടുള്ള കരുതല്‍ ആണ് .

മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ JHI യെ വിവരം അറിയിക്കാനും പറഞ്ഞു വിട്ടു.ഗവണ്മെന്റ് സംവിധാനം അത്ര കണ്ടു കരുതല്‍ ഈ കൊറോണ കാലത്ത് കാണിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കാന്‍ ആണ് ഈ കുറിപ്പ്.

എനിക്ക് ‘ഒരാള്‍ക്ക്’ മാര്‍ച്ച് 24മുതല്‍ ഏപ്രില്‍ 8ആം തിയ്യതി കോഴിക്കോട് കൊണ്ട് വിടും വരെ ഉള്ള കേരള ഗവണ്മെന്റ് ന്റെ ഏകദേശ ചിലവ് 15000ഇല്‍ കൂടുതല്‍ ആണ്.

പാലക്കാട് വിക്ടോറിയയില്‍ ഒരുക്കിയ താമസം ഭക്ഷണം വീട്ടില്‍ കൊണ്ട് വിടാനുള്ള ചിലവ് ഒക്കെ ഗവണ്മെന്റ് വഹിച്ചതാണ്. ആ നന്ദി എല്ലാകാലത്തും കേരള ഗവണ്മെന്റ് നോട് എനിക്ക് ഉണ്ടാവും.(പാലക്കാടും തൃശൂരും quarantine ക്യാമ്പുകളില്‍ ഞങ്ങള്‍ നിന്ന സമയത്ത് 300 ഓളം ആളുകള്‍ ഉണ്ടെന്ന് ഓര്‍ക്കണം )
ഇതേ രീതിയില്‍ ആയിരക്കണക്കിന് ആളുകളെ ആണ് ഗവണ്മെന്റ് നു ഭക്ഷണം താമസം മരുന്ന് ചികിത്സ ഒക്കെ നല്‍കേണ്ടി വരുന്നത് .

മാമാ മാധ്യമങ്ങള്‍ ഈ പ്രവൃത്തികളെ അഭിനന്ദിച്ചില്ലേലും ഇകഴ്ത്താന്‍ ശ്രമിക്കരുത് .അത്ര കണ്ട് ഇതിന്റെ ഒക്കെ ആനുകൂല്യങ്ങള്‍ അനുഭവിച്ച ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് ഈ ഗവണ്മെന്റ് വലിയ മാതൃകയാണ് .

അയ്യപ്പദാസിനെ പോലെ ഉള്ളവര്‍ ഉയര്‍ത്തുന്ന നെറികെട്ട മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊതുജനം തെരുവില്‍ ഇറങ്ങേണ്ടി വരും.


സംഭവത്തില്‍ Alinda Merrie Jan എഴുതിയ കുറിപ്പ്:

കൊറോണ പോസിറ്റീവ് ആയ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ എന്ന നിലയില്‍ ചാനല്‍ ചര്‍ച്ച കണ്ടു.

കഴിഞ്ഞ മാസം 18ന് പോണ്ടിച്ചേരിയില്‍ നിന്ന് നാട്ടില്‍ എത്തിയപ്പോള്‍ dry cough ഉണ്ടായിരുന്നതിനാല്‍ അന്ന് തന്നെ PHC പോയി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു.

മിക്കവാറും എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ഒരിക്കല്‍ ഡോക്ടര്‍ അടങ്ങുന്ന സംഘം വീട്ടില്‍ വന്നു പരിശോധിച്ച് പോകുകയും ചെയ്തു.
ഒരാഴ്ച മരുന്ന് കഴിച്ചിട്ടും ചുമ കുറയാഞ്ഞതിനാല്‍ വീണ്ടും PHC പോകുകയും അവിടുന്ന് ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. അന്ന് മരുന്ന് തന്നു വിട്ടു. പിറ്റേന്ന് രാവിലെ വിളിച്ച് ജില്ലാ ആശുപത്രിയില്‍ പോകാന്‍ ഒരുങ്ങാന്‍ പറഞ്ഞു 10 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തി ടെസ്റ്റ് ചെയ്യാനായി കൊണ്ടുപോയി.

അവിടെ ചെന്ന് ഡോക്ടര്‍ തയ്യാറാകുന്നത് വരെ ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. ഞാനടക്കം 4 ആളുകള്‍ അന്ന് ടെസ്റ്റ് ചെയ്യാന്‍ ഉണ്ടായിരുന്നു. പനിയോ കഠിനമായ ശ്വാസതടസ്സമോ ഇല്ലാതിരുന്നതിനാല്‍ വീട്ടിലേക്ക് പോയിക്കൊള്ളാന്‍ പറഞ്ഞതിനാല്‍ swab എടുത്തതിനു ശേഷം സ്ട്രിക്റ്റ് ക്വാറന്റീന്‍ ഇരിക്കണം എന്ന നിബന്ധനയില്‍, പോയ ആംബുലന്‍സില്‍ തന്നെ തിരിച്ചു വീട്ടില്‍ വിട്ടു.

അതിനു ശേഷം PHCയിലെ ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാ ഹോസ്പിറ്റലിലെ പ്രവര്‍ത്തകര്‍, ജില്ലാ covid കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകര്‍ എന്നിവര്‍ ഇടക്കിടക്ക് വിളിച്ച് രോഗത്തേക്കുറിച്ചും ക്വാറന്റീനേക്കുറിച്ചും അന്വേഷിച്ചിരുന്നു.

ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്നുള്ളത് വിളിച്ചു പറഞ്ഞതിന് ശേഷവും പല തവണ PHCയില്‍ നിന്ന് വിളിച്ച് അന്വേഷിച്ചിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെട്ടു. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ളതിനാല്‍ മൃഗാശുപത്രിയില്‍ നിന്നുപോലും 2 തവണ വിളിച്ചു.

ഇത്രയും പറഞ്ഞത് എങ്ങനെയൊക്കെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഏറ്റവും ബേസിക്കായി ഇടപെടുന്നത് എന്ന് അറിയിക്കാനാണ്. അതിനിടയില്‍ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നവരേക്കുറിച്ച് ഓര്‍മ്മ വരുന്നത് ‘ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി’ന്നുള്ള പഴഞ്ചൊല്ല് ആണ്. കഷ്ടം തന്നെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News