ജെസ്‌നയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി സൂചന; നിർണായക തെളിവുകള്‍ ലഭിച്ചു

രണ്ടു വർഷം മുമ്പ് കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്‌നയെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയതായി സൂചന . ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നുണ്ടെന്നതടക്കമുള്ള നിർണായക വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത് .

എന്നാൽ സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നു അന്വേഷണ ചുമതലയുള്ള SP കെജി സൈമൺ പറഞ്ഞു . 2018 മാർച്ച് 20 നാണു കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത് .

പിതാവിൻ്റെ സഹോദരിയുടെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. നിലവിൽ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈം ബ്രാഞ്ചിനു ലഭിച്ചതായാണ് സൂചന .

കേരളത്തിന് പുറത്തുള്ളതായി കണ്ടെത്തിയ ജെസ്നയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് സ്വീകരിച്ചതായുമായ സൂചനകളാണ് പുറത്തു വരുന്നത്.
എന്നാൽ കേസുമായി ബന്ധപ്പെട്ടു ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു പോലീസ് അന്വേഷണ ചുമതല വഹിക്കുന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം .

ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ടു ഇത് വരെ 2000 ത്തിലേറെ പേരെ അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട് . ഇതിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ജെസ്‌നയുടേതാണെന്നും , ബാംഗ്ളൂരിൽ cctv യിൽ ജെസ്‌നയുടെ ദൃശ്യങ്ങൾ പതിഞ്ഞതായുമുള്ള വാർത്തകളും പ്രചരിച്ചിരുന്നു .

ഈ പ്രചാരങ്ങളിൽ കഴമ്പില്ലെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി . അവസാനം കണ്ടെടുത്ത ജെസ്‌നയുടെ സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News