ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ അമ്പത് കോടീശ്വരന്‍മാരുടെ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി.വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയടക്കം അമ്പത് പേരുടെ 68,607 കോടിയുടെ വായ്പയാണ് കേന്ദ്രം വേണ്ടന്ന് വച്ചത്.
രണ്ടായിരം കോടി വായ്പ കുടിശിക ഉള്ള ബാബാ രാംദേവ് അടക്കമുള്ളവര്‍ക്കും ഇനി തുക മടക്കി നല്‍കേണ്ടതില്ല. കോവിഡിനെ തുടര്‍ന്ന് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്രത്തിന്റെ നടപടി.
5492 കോടി രൂപ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുള്ള രക്തന വ്യവസായി മെഹുല്‍ ചോക്‌സി, 4314 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വ്യവസായി സന്ദീപ് ജുജുന്‍വാല, മറ്റൊരു ജ്യൂവലറി ഉടമ ജയതിന്‍ മേത്ത നല്‍കേണ്ട 4,076 കോടി രൂപ എന്നിങ്ങനെ വന്‍ കുടിശിക ഉള്ള അമ്പത് വ്യവസായികള്‍ക്ക് ആശ്വസിക്കാം.
ഈ വായ്പ തുകയെല്ലാം കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി.ഇനി തിരിച്ചടക്കേണ്ടതില്ല. മോദി സര്‍ക്കാരിന്റെ വലിയ പ്രചാരകനായ ബാബാ രാംദേവിന്റെ രുചി സോയ ഇന്‍ഡസ്ട്രീയസ് ഇത് വരെയായി 2000 കോടിയ്ക്ക് മുകളില്‍ വായ്പ തിരിച്ചടയ്ക്കാനുണ്ട്.
ഇതും എഴുതി തള്ളിയതില്‍ ഉള്‍പ്പെടുന്നു. വിവരവകാശ പ്രവര്‍ത്തകനായ സാങ്കേത് ഗോഖലെ നല്‍കിയ വിവരവകാശ അപേക്ഷയിലാണ് ബാങ്കുകള്‍ എല്ലാം വായ്പകള്‍ എഴുതി തള്ളിയ കാര്യം റിസര്‍വ്വ് ബാങ്ക് സമ്മതിച്ചത്.
2019 സെപ്ന്‍ബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി ഗ്രൂപ്പിന് പുറമെ മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യാ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡിന് 1109 കോടിയും കുടിശിക ഉണ്ട്.
ഇതും എഴഉതി തള്ളിയതില്‍ ഉള്‍പ്പെടുന്നു.മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ട് ഇപ്പോള്‍ ആന്റിഗ്വയിലാണ് താമസം. ആയിരം കോടിയ്ക്ക് മുകളില്‍ വായ്പ കുടിശിക വരുത്തിയ പതിനെട്ട് കമ്പനികളും ആയിരം കോടിയ്ക്ക് താഴെ വായ്പ വാങ്ങിയ 28 കമ്പനികളുമുണ്ട്.
എല്ലാവരുടേയും ബാങ്ക് വായ്പ പ്രതിസന്ധി ഒഴിവായി.വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുമ്പോവാണ് കോര്‍പറേറ്റുകള്‍ക്ക് പൊതുപണത്തില്‍ നിന്നും ഇളവ് നല്‍കിയിരിക്കുന്നത്.സാമ്പത്തിക പാക്കേജ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവിശ്യം പോലും ഇത് വരെ കേന്ദ്രം പരിഗണിച്ചിട്ടില്ല.
Get real time update about this post categories directly on your device, subscribe now.