കൊവിഡ് ബാധിച്ച് മലയാളി നേ‍ഴ്സ് ലണ്ടനില്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നേഴ്‌സ് ലണ്ടനില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്‌ വെളിയന്നൂര്‍ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ മകന്‍ അനൂജ് കുമാര്‍ (ബിജു 44)  മരിച്ചത്.

ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ സന്ധ്യയും മകന്‍ ആകുലും (14  )ലണ്ടനിലാണ്. തൊടുപുഴ, കോലാനി സ്വദേശിനിയാണ് സന്ധ്യ.

ഇളയ മകന്‍ ഗോകുല്‍ (3) . കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വീട്ടിലെത്തി മടങ്ങിയിരുന്നു. സഹോദരി അജിത. ജഗദമ്മയാണ് മാതാവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here