സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ വേനല്‍ മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മലയോരമേഖളയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News