ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; നീതി ആയോഗ് ആസ്ഥാനം അടച്ചു

നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീതി ആയോഗ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേയ്ക്കാണ് നീതി ആയോഗ് ആസ്ഥാനം അടച്ചിട്ടത്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രോട്ടോകോള്‍ അനുസരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ നടപടിയുടെ ഭാഗമായി നീതി ആയോഗ് കെട്ടിടം പൂട്ടിയത്.

പ്രദേശം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളുടെ ഭാഗമായാണ് ആസ്ഥാനം അടച്ചതെന്ന് നീതി ആയോഗ് ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു.

കൂടാതെ ദില്ലി സൗത്ത് വെസ്റ്റ് ജില്ലാ മജിസ്ട്രറ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു.

മജിസ്‌ട്രേറ്റ് നിരീക്ഷത്തിലാണ്. സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കികൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News