ചെമ്പന്‍ വിനോദ് വിവാഹിതനായി; ലോക്ഡൗണ്‍ കാലത്തെ രണ്ടാം താരവിവാഹം

കൊച്ചി: നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യല്‍മീഡിയയിലൂടെയാണ് വിവാഹിതനായ വിവരം ചെമ്പന്‍ വിനോദ് പുറത്തുവിട്ടത്.

ചെമ്പന്‍ വിനോദിന് ആശംസകളുമായി ആഷിഖ് അബു, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ സിനിമാമേഖലയിലേക്ക് കടന്നുവന്നത്.
നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പന്‍ വിനോദ് ആണ്.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ സിനിമയിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ആണ് അവസാനം തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദ് ചിത്രം.

ലോക്ക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. 26ന് നടന്‍ മണികണ്ഠന്‍ ആചാരിയും വിവാഹിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel