കൊവിഡ്: കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പദ്മകുമാറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചിട്ടുണ്ട്.

കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥിനെ കോട്ടയത്തും കെ എ പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയെ ഇടുക്കിയിലും സ്പെഷ്യല്‍ ഓഫീസര്‍മാരായി ഇന്നലെ നിയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News