സംസ്ഥാന സര്‍ക്കാരിന്‍റെ ശമ്പള ഉത്തരവിന് താല്‍ക്കാലിക സ്റ്റേ; രണ്ടു മാസത്തേക്കാണ് സ്റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ.

സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകമാകെ അംഗീകാരം നേടിയിട്ടിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായം എത്തിയ്ക്കാന്‍ നടപടിയുമുണ്ട്. എന്നാല്‍ ശമ്പളം തടഞ്ഞുവയ്ക്കാനുള്ള തീരുമാനം ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരമില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

യുഡിഎഫ് അനുകൂല സംഘടനകളാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.

ശമ്പളം നിഷേധിയ്ക്കുന്നില്ലെന്നും മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് പറഞ്ഞു. അതിനു സര്‍ക്കാരിന് അവകാശമുണ്ട്. ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലും കടുത്ത ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News