നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.

ഉത്തരേന്ത്യയില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെയുള്ള അവഗണ തുടരുകയാണ് . ഭക്ഷണ സാധനങ്ങള്‍ എറിഞ്ഞു നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.  അതിനിടെ രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 900 കടന്നു. രോഗ ബാധിതരുടെ നിരക്ക് 30000 ലേക്ക് അടുക്കുന്നു.

നേരിയ രോഗലക്ഷണങ്ങളെ ഉള്ളൂവെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം, വീട്ടില്‍ സമ്പര്‍ക്കത്തില്‍ വരുന്നവരെയും ക്വാറന്റീനില്‍ ആകണം, പരിചരിക്കുന്ന ആളും ആശുപത്രി അധികൃതരും തമ്മില്‍ ആശയവിനിമയം ഉറപ്പാക്കണം തുടങ്ങി 8 നിര്‍ദ്ദേശങ്ങള്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രലയം പുറത്തിറക്കിയത് .

രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരെയും ആശുപത്രിയില്‍ ആക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിര്‍ദേശം. നിലവില്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

കൊവിഡ് വ്യാപനത്തിനിടയില്‍ വര്‍ഗീയത ഉണ്ടാക്കാനുള്ള എം. എല്‍. എ യുടെ ശ്രമത്തിനെതിരെ പ്രതിഷേധവും ശക്തമായി. അതിനിടെ ദില്ലിയില്‍ രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 233 ആയി.ഇതോടെ 31 ആശുപത്രികളില്‍ നീരീക്ഷണം ശക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,പ്രേത്യേക സേവനകള്‍ക്കു ദില്ലി സര്ക്കാര് ഇളവ് അനുവദിച്ചു. ഡയറക്ടര്‍ തലത്തിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്
ദില്ലിയിലെ നീതി അയോഗ് ആസ്ഥാന കേന്ദ്രം 2 ദിവസത്തേക്ക് അടച്ചിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here