സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- ചെന്നിത്തല അച്ചുതണ്ട്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- രമേശ് ചെന്നിത്തല അച്ചുതണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്ക് അധ്യക്ഷനുണ്ടെങ്കിലും, മുരളീധരന്‍ എന്തെങ്കിലും സമയം വിട്ടുകൊടുത്തിട്ട് വേണ്ടേ, സുരേന്ദ്രന് എന്തെങ്കിലും വാര്‍ത്തമാനം പറഞ്ഞ് ഒപ്പിക്കാനെന്നും കോടിയേരി പറഞ്ഞു.

തദ്ദേശഭരണ തെരഞ്ഞെടുപ്പ് നിലവിലുള്ള വാര്‍ഡുകള്‍ നിലനിര്‍ത്തി നിശ്ചയിച്ച് സമയത്ത് തന്നെ നടത്തണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും കോടിയേരി പറഞ്ഞു. കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് അനുവദിച്ച അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. അഭിമുഖം ഇന്ന് രാത്രി ഏഴിന് കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News