58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. 58-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ദമ്പതികള്‍ രൂപ സംഭവാന നല്‍കിയത്.

എറണാകുളം മഹാരാജാസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍ കൂടിയായ പ്രൊഫ. എം കെ പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് നാടിന് മാതൃകയാകുന്ന നന്മ ചെയ്തത്.

എറണാകുളം ഗിരിനഗറിലെ പ്രൊഫ. പ്രസാദിന്റെ വസതിയിലെത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു.

58-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഇരുവരും സഹജീവികളെ സഹായിക്കുന്നതിനുളള ദൗത്യത്തില്‍ പങ്കാളിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News