ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചുമാസം ഗര്‍ഭിണി; ബില്‍ ക്ലിന്റണ്‍ കുടുംബവുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂജഴ്‌സിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമ ഗരിമൊ കൊത്താരി(35)യുടെ മരണത്തിന്റെ ദുരൂഹതയെന്ന് ബന്ധുക്കള്‍.

ന്യൂജഴ്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെയാണ് അഞ്ചുമാസം ഗര്‍ഭിണിയായ കൊത്താരിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഹഡ്സണ്‍ നദിയില്‍ നിന്ന് ഭര്‍ത്താവ് മന്‍മോഹന്‍ മലി(37)ന്റെ മൃതദേഹവും കണ്ടെത്തി. മന്‍മോഹന്‍ ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ ഇരുവരും സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കൊല്‍ക്കത്ത സ്വദേശിയായ കൊത്താരി ഫെബ്രുവരിയിലാണ് ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ സോല്‍ ഫുഡ് റെസ്റ്റോറന്റ് നുക്കാഡ് തുറന്നത്.

മാര്‍ച്ച് മാസത്തില്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് കൊത്താരി വന്‍സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു കൊത്താരിക്ക്.

ബില്‍ ക്ലിന്റണിന്റെ കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജരായിരുന്നു കൊത്താരി. മൈക്രോസാഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, നടി സാറാ ജെസീക്ക പാര്‍ക്കര്‍, ടെലിവിഷന്‍ താരവും ഗായികയുമായ ചെര്‍, എഴുത്തുകാരന്‍ ദീപക് ചോപ്ര തുടങ്ങിയവരുടെ പരിപാടികള്‍ ക്യൂറേറ്റ് ചെയ്ത് ഇവന്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News