ശമ്പള ഉത്തരവിന് സ്റ്റേ: ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധി: തോമസ് ഐസക്

കേരളത്തിൽ ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധിയെന്ന് ധനമന്ത്രി തോമസ് ഐസക്.

ഹൈക്കോടതി വിധിയാകുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ബാധകമാകും. കോടതി വിധി ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടുമാസത്തേക്കാണ് സ്റ്റേ.

സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകമാകെ അംഗീകാരം നേടിയിട്ടിട്ടുണ്ട്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായം എത്തിയ്ക്കാന്‍ നടപടിയുമുണ്ട്. എന്നാല്‍ ശമ്പളം തടഞ്ഞുവയ്ക്കാനുള്ള തീരുമാനം ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരമില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News