പ്രവാസികളെ മടക്കിക്കൊണ്ട് വരാനായി തയാറാവുക; നാവികസേനയ്ക്കും എയര്‍ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി കേന്ദ്രം

പ്രവാസികളെ മടക്കി കൊണ്ട് വരാനായി ഒരുങ്ങിയിരിക്കാന്‍ നാവികസേനയ്ക്കും എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാവിക സേന കപ്പലുകള്‍ ഒരുക്കി നിര്‍ത്തണം. ആവിശ്യമെങ്കില്‍ എയര്‍ ഇന്ത്യ വിമാനങ്ങളും ഉപയോഗിക്കും.

മൂന്ന് പടകപ്പലുകളിലായി ആയിരത്തി അഞ്ഞൂറ് പേരെ ഒരു പ്രാവശ്യം കൊണ്ട് വരാന്‍ കഴിയുമെന്ന് നാവിക സേന കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പ്രവാസികളെ ഒഴിപ്പിക്കാന്‍ നൂറിലേറെ വിമാനങ്ങള്‍ ഉപയോഗിക്കാമെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഒഴിപ്പിക്കുന്നതിന് പ്രമുഖ്യം നല്‍കി കൊണ്ടുള്ള നടപടി ക്രമങ്ങളാണ് വിദേശകാര്യമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. പത്ത് മില്യണ്‍ ഇന്ത്യക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടെന്നാണ് കണക്ക്.

ഇതില്‍ പകുതിയിലേറെ പേരും താമസിക്കുന്ന മേഖലകളില്‍ തുറമുഖങ്ങളും ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് കപ്പല്‍ മാര്‍ഗം പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

നാവിക സേന ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. മൂന്ന് യുദ്ധകപ്പലുകളിലായി ആയിരത്തി അഞ്ഞൂറിനടുത്ത് ആളുകളെ മാത്രമേ ഒറ്റ പ്രാവശ്യമായി കൊണ്ട് വരാന്‍ ആകു.

കൂടുതല്‍ കപ്പലുകളെ ഇതിനായി വിന്യസിക്കേണ്ടി വരും. അത്തരത്തില്‍ ഒരുങ്ങിയിരിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.എയര്‍ ഇന്ത്യയോട് തയ്യാറായിരിക്കാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിതല സമതിയ്ക്ക് വ്യോമയാന മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 500 നടുത്ത് വിമാനങ്ങള്‍ പ്രവാസികളെ ഗള്‍ഫില്‍ നിന്നും മടക്കി കൊണ്ട് വരാന്‍ ഉപയോഗിക്കാം.

വ്യോമപാതകള്‍ എല്ലാ രാഷ്ട്രങ്ങളും അടച്ചതിനാല്‍ വിമാനഉപയോഗിച്ച് പ്രവാസികളെ ഒഴിപ്പിക്കാന്‍ അതാത് രാഷ്ട്രങ്ങളുടെ പ്രത്യേക അനുമതി വേണ്ടി വരും. ഇതിനായുള്ള നയതന്ത്ര ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

ഗള്‍ഫിലുള്ളവരില്‍ ഏറെ പേരും സാധാരണ തൊഴിലാളികളാണ്. അത് കൊണ്ട് തന്നെ ഇവരെ കൊണ്ട് വരുന്നതിനെ ചിലവ് ആര് വഹിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. പ്രവാസികള്‍ തന്നെ സ്വന്തം നിലയ്‌ക്കോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ ചിലവ് വഹിക്കേണ്ടി വരും.

തിരികെ എത്തിക്കുന്ന പ്രവാസികളെ സ്വീകരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ സംസ്ഥാനങ്ങളോട് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News