ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ അടാട്ട് പുറനാട്ടുകര മഠത്തിൽപറമ്പിൽ ശിവദാസാണ് മരിച്ചത് 41 വയസായിരുന്നു.

ദുബൈ അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈമാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ശിവദാസ്‌ അഞ്ചുദിവസം മുമ്പ് മുതൽ ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബൈയിൽ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News