ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കി; പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ കൂടി ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News