പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

”ബ്രേക്ക് ദ് ചെയിന്‍ പദ്ധതി വിജയമാണ്. എന്നാല്‍ മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണാനുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. അതില്‍ വലിയ അലംഭാവം കാണുന്നു. ഇനിയുള്ള നാളുകളില്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗം വരും. സ്‌കൂളുകളില്‍, യാത്രകളില്‍, ആള്‍ക്കാര്‍ കൂടുന്ന ഇടങ്ങളില്‍ ഒക്കെ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്ത് തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാതെ ആള്‍ക്കൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തില്‍ ഇടപെടണം.”-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News