എന്റെ ചിത്രകുപ്പികള്‍ വാങ്ങൂ; വില നാടിനായി ഞാന്‍ നല്‍കാം

ശംബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനകളിലെ അധ്യാപകരും
ഹൈക്കോടതി ഉത്തരവില്‍ ആഹ്‌ളാദ ചിത്തരായി കൈയ്യടിക്കുന്നവരും പട്ടാമ്പി ഞാങ്ങാട്ടിരിയിലെ നിവേദിത എന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തണം.

നിവേദിത തിരക്കിലാണ്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കേണ്ട കുപ്പികളെല്ലാം കഴുകി വൃത്തിയാക്കി അവയ്ക്ക് മേല്‍ മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നു.

ലോക് ഡൗണ്‍ കാലത്ത് ഇതുവരെ പത്തോളം വര്‍ണ്ണകുപ്പികളാണ് ഈ കലാകാരി നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തമായി നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കള്‍ വീട്ടില്‍ വെയ്ക്കുകയോ സുഹൃത്തുകള്‍ക്ക് സമ്മാനിക്കുകയോ ആണ് പതിവ്.

കരവിരുത് വിറ്റ് പണമാക്കുന്നതിനെക്കുറിച്ച് ഇത്രയും കാലം അലോചിച്ചിട്ടേ ഇല്ലായിരുന്നു. എന്നാല്‍ പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാന്‍ കാലം നിര്‍ബന്ധിക്കുന്നു.

കാരണം ചിത്രകുപ്പികള്‍ വിറ്റ് കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിവേദിത
സംഭാവന ചെയ്യുകയാണ്. ചിത്രകുപ്പികള്‍ വാങ്ങാന്‍ താല്പര്യമുളളവര്‍ ഈ നമ്പറില്‍ വിളിക്കുക 94472 77191
ഇതെല്ലാമാണ് നിവേദിതയിടെ നിബന്ധനകള്‍

‘വില ഞാന്‍ നിശ്ചയിക്കുന്നില്ല വാങ്ങുന്നവര്‍ വില നിശ്ചയിക്കുക. ഇത് അങ്ങിനെയാണ് .. വില എനിക്ക് നേരിട്ടു നല്‍കണമെന്നുമില്ല തുക എന്റെ പേരില്‍ സിഎംഡിആര്‍എഫില്‍ റമിറ്റ് ചെയ്ത് അതിന്റെ റസീറ്റ് നല്‍കിയാലും മതി. പക്ഷേ ദയവായി കുറഞ്ഞു പോകരുത് എത്ര കൂടിയാലും കുഴപ്പവുമില്ല..കാരണം അത് നമ്മുടെ നാടിനു വേണ്ടിയാണല്ലോ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News