കൊറോണ പ്രതിരോധം: ഇന്ത്യയ്ക്ക് ഏഷ്യന്‍ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ 1.5 ബില്ല്യണ്‍ വായ്പ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ വായ്പ അനുവദിച്ചു.

രോഗ ശ്രുശ്രുഷ, രോഗ പ്രതിരോധ നടപടികൾ എന്നിവയ്ക്ക് വേണ്ടി വിനിയോഗിക്കാനാണ് വായ്‌പ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സമൂഹ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയും തുക ഉപയോഗിക്കാം.

അപ്രതീക്ഷിതമായി വന്ന് ചേർന്ന ഈ വെല്ലുവിളി നേരിടുന്നതിന് ഇന്ത്യയ്ക്ക് പിന്തുണ നൽകാൻ ബാങ്ക് പൂർണമായും പ്രതിജ്ഞ ബദ്ധമാണെന്ന് എഡിബി പ്രസിഡന്റ് മസാസുഗു അസകാവ പറഞ്ഞു.

അതേസമയം എന്തൊക്കെ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വായ്പ ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ സർക്കാർ ഉത്തരം നൽകുമോ അതോ മെഹുൽ ചോക്സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കിയത് പോലെ ഇതും ഒഴിവാക്കുമോയെന്നും യെച്ചൂരി ചോദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here