കൊറോണ പ്രതിരോധം: തിരുവനന്തപുരത്തിന് തിലകക്കുറിയായി മെഡിക്കല്‍ കോളേജ്

കോവിഡ് ചികിത്സയിൽ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.

ഇവിടെ നിന്നും രോഗമുക്തരായവരിൽ 8 വയസ്സുള്ള കുട്ടി മുതല്‍ 80 വയസുകാരി വരെ ഉൾപ്പെടുന്നു. 80 വയസ്സുകാരി ഫാത്തിമയും 45കാരൻ ബൈജുവും ആശുപത്രി വിട്ടതോടെ ജില്ലയിൽ രോഗബാധിതർ ഇല്ലാതായി.

ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ഇപ്പോൾ ആശ്വാസത്തിന്‍റെ നിമിഷങ്ങളാണ്. കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി മണക്കാട് സ്വദേശി ഫാത്തിമ (80) ബീവിയും വര്‍ക്കല സ്വദേശി ബൈജുവും (45) മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി യാത്ര പറയുമ്പോള്‍ വലിയൊരു ആശങ്കയ്ക്കാണ് വിരാമമിട്ടത്. മെഡിക്കല്‍ കോളേജില്‍ നിന്നും വളരെ നല്ല ചികിത്സയാണ് ലഭിച്ചതെന്ന് ഫാത്തിമ ബീവിയും ബൈജുവും പറഞ്ഞു.

60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌കില്‍ വരുമ്പോഴാണ് 80 വയസുള്ളയാളെ കോവിഡില്‍ നിന്നും മെഡിക്കല്‍ കോളേജ് രക്ഷിച്ചെടുത്തത്. ഏപ്രില്‍ 9ന് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ എത്തിയ 61കാരൻ സുബൈര്‍ സൈനുദ്ദീന്‍റെ അമ്മയാണ് ഫാത്തിമ ബീവി.

തുടര്‍ച്ചയായി 4 പ്രാവശ്യം പോസിറ്റീവായതിന് ശേഷമാണ് മികച്ച ചികിത്സയിലൂടെ ഫാത്തിമ ബീവിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

ഷാര്‍ജയില്‍ നിന്നെത്തിയ ബൈജുവിനെ ഏപ്രില്‍ 23നാണ് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

വിദഗ്ധ ചികിത്സയോടൊപ്പം രണ്ടിടവിട്ടുള്ള ദിവസങ്ങളിലുള്ള രണ്ട് പരിശോധനകളും നെഗറ്റീവായതോടെയാണ് വീട്ടിലെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News