സോഷ്യല്‍ മീഡിയ കൈകോര്‍ത്തു; നാടുവിട്ടുപോയ ബാല്യകാല സുഹൃത്തിനെ കണ്ടെത്തി യുവാവ്

സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍ പലകാലങ്ങളില്‍ പല കാര്യങ്ങള്‍ക്കായി ഒരുമിച്ചിട്ടുണ്ട്. പുതിയ കാലത്ത് സോഷ്യല്‍ മീഡിയ സാധാരണക്കാരന്റെ വാര്‍ത്താ മാധ്യമം കൂടിയാണ്.

നിമിഷ നേരങ്ങള്‍ കൊണ്ട് സംഘടിക്കാനും ലോക ശ്രദ്ധയാകര്‍ഷിക്കുമാറ് വിഷങ്ങളെ അടയാളപ്പെടുത്താനും കഴിയുമെന്ന് സമീപ കാലങ്ങളില്‍ നമ്മള്‍ കണ്ടതാണ്.

ഈ ലോക്ക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയ കൂട്ടായ്മകളെ കുറിച്ച് സംന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് പങ്കുവയ്ക്കാനുള്ളത്.

തൃശ്ശൂര്‍ ജില്ലയിലുള്ള യുവാവ് വേല്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന സോഷ്യല്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് നാടുവിട്ടുപോയ തന്റെ കളിക്കൂട്ടുകാരനെ കുറിച്ച് കുറിപ്പ് പങ്കുവച്ചത്.

ലോകമലയാളികളായി 75000ല്‍ അധികം അംഗങ്ങളുള്ള ഈ ഗ്രൂപ്പില്‍ എന്റെ സുഹൃത്തിനെ അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയും രഞ്ചിത്ത് കുറിപ്പില്‍ പങ്കുവച്ചു.

പിന്നീട് സുഹൃത്തിനെ കണ്ടെത്തിയ സന്തോഷവും രഞ്ചിത്ത് വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫെയ്‌സ്ബുക്ക ഗ്രൂപ്പില്‍ പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News