മതസ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; യുഎസ് മത സ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും.

പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യുഎസ് കമ്മീഷന്‍ ഇന്ത്യയെ പെടുത്തിയിരിക്കുന്നത്. 2004 ല്‍ ഗുജറാത്ത് കലാപത്തിന് ശേഷം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതിന് മുമ്പ് ഇന്ത്യയ്ക്ക് ഇതിന് മുമ്പ് ഇത്രയും താഴ്ന്ന റാങ്കിങ് ലഭിക്കുന്നത്.

നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് മുസ്ലിംങ്ങള്‍ക്കെതിരായ ആക്രമണങ്ങല്‍ വര്‍ധിച്ചുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

നേരത്തെ പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും തയ്യാറാക്കാനുള്ള തീരുമാനത്തെയും കമ്മീഷന്‍ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

മുസ്ലീംങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കപ്പെടുന്നുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. യുഎസ് മതസ്വാതന്ത്യ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ നദിന്‍ മയെന്‍സയാണ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചത്.

റിപ്പോര്‍ട്ട് തള്ളിയ ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്നും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News