രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു; രോഗബാധിതര്‍ 31,324; 24 മണിക്കൂറിനിടെ 51 മരണം

ദില്ലി: രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415. മരണം 1005. 35 ദിവസത്തെ അടച്ചിടലിനിടെ രോഗികളുടെ എണ്ണത്തില്‍ 65 മടങ്ങാണ് വര്‍ധന.

24 മണിക്കൂറിനിടെ 51 മരണം, 1594 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗമുക്ത നിരക്ക് 23.3 ശതമാനം. വയനാട് ഉള്‍പ്പെടെ രാജ്യത്തെ 17 ജില്ലയില്‍ 28 ദിവസമായി പുതിയ രോഗികളില്ല.

കോവിഡ് ബാധിച്ച് അര്‍ധസൈനികന്‍ മരിച്ചു. സിആര്‍പിഎഫിന്റെ മയൂര്‍വിഹാര്‍ ഫെയ്സ് ത്രീ 31 ബറ്റാലിയനില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് രോഗം

മഹാരാഷ്ട്രയില്‍ അമ്പതിനു മുകളില്‍ പ്രായമുള്ള മൂന്നു പൊലീസുകാര്‍ മരിച്ചു. 55നു മുകളില്‍ പ്രായമുള്ള പൊലീസുകാര്‍ക്ക് അവധി. 112 പൊലീസുകാര്‍ക്ക് രോഗം

നിതി ആയോഗ് ഡയറക്ടര്‍ക്ക് കോവിഡ്. ഡല്‍ഹിയിലെ നിതി ആയോഗ് ആസ്ഥാനം അടച്ചു.

സിബിഎസ്ഇ 10, പ്ലസ്ടു ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകള്‍ സാധ്യമായ ആദ്യ അവസരത്തില്‍ നടത്തുമെന്ന് മാനവശേഷിമന്ത്രി രമേഷ് പൊക്രിയാല്‍ എന്‍സിഇആര്‍ടി എല്ലാ സംസ്ഥാനങ്ങളിലേക്കും പാഠപുസ്തകങ്ങള്‍ അയച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസനയം ശക്തിപ്പെടുത്താന്‍ ‘ഭാരത് പഠെ’ ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News