മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത നൂറ്റി മൂന്നാം വയസ്സിലേക്ക്; നൂറാം പിറന്നാളാഘോഷത്തിന്റെ ഓര്‍മ്മകളില്‍ മുംബൈ

മുംബൈ: പത്മഭൂഷണ്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് മുംബൈ നഗരം.

മുംബൈയിലെ സന്നദ്ധ സംഘടനയായ എലിക്‌സിര്‍ കരുണാലയ ട്രസ്റ്റും കൈരളി ടി വിയും ചേര്‍ന്നൊരുക്കിയ ‘സലാം മുംബൈ’ വേദിയിലായിരുന്നു നൂറാം പിറന്നാളിന്റെ നിറവില്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിച്ചത്.

2017 ജനുവരി 15ന് മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ അരങ്ങേറിയ വര്‍ണാഭമായ ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി, കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ഡോ ജോസഫ് മാര്‍ത്തോമാ മെത്രോപ്പൊലീത്ത, മാര്‍ത്തോമ സഭാ മുംബൈ ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, ഡോ റോയ് ജോണ്‍ മാത്യു തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചിരുന്നു.

അന്ന് ഷണ്മുഖാനന്ദ ഹാളിലെ തിങ്ങി നിറഞ്ഞ ഹാളില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയോടും റിമി ടോമിയോടുമൊപ്പം വേദിയില്‍ മമ്മൂട്ടി നടത്തിയ രസകരമായ സംവാദമാണ് സദസ്സിനെ ഏറെ രസിപ്പിച്ചിരുന്നത്.

ഇന്നത്തെ കാലത്ത് മെത്രൊപാലീത്തയെക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അറിയാവുന്നത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണെന്ന് പറഞ്ഞാണ് തന്റെ നൂറാം പിറന്നാള്‍ ആഘോഷ വേദിയിലെത്തിയ മെഗാ സ്റ്റാറിനോടുള്ള സന്തോഷം തിരുമേനി സദസ്സിനോട് പങ്കു വച്ചത്.

മലങ്കര മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നൂറ്റിമൂന്നാം വയസ്സിലേക്കു കടക്കുമ്പോള്‍ മുംബൈ മലയാളികളുടെ മനസ്സില്‍ മധുരിക്കുന്ന ഓര്‍മകളാണ് തിരുമേനിയുടെ നൂറാം പിറന്നാള്‍ ആഘോഷ വേളയിലെ മമ്മൂക്കയുമൊത്തുള്ള രസകരമായ മുഹൂര്‍ത്തങ്ങളും. വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here