ഹൃദ്രോഗിയായ അബ്ദുള്‍ ഖാദര്‍ സുമനസുകളുടെ സഹായം തേടുന്നു

പാലക്കാട്: ഹൃദ്രോഗം മൂലം ജോലിക്ക് പോലും പോവാന്‍ കഴിയാതെ വര്‍ങ്ങളായി ചികിത്സയില്‍ കഴിയുകയാണ് പാലക്കാട് ഉമ്മനഴി സ്വദേശി അബ്ദുള്‍ ഖാദര്‍. ആറംഗ കുടുംബത്തിന്റെ ആശ്രയമായ അബ്ദുള്‍ ഖാദര്‍ അസുഖ ബാധിതനായതോടെ ചികിത്സക്കും കുടുംബത്തിന്റെ നിത്യജീവിതത്തിനുമുള്ള വരുമാനം പോലുമില്ലാതെ പ്രതിസന്ധിയിലാണ് ഈ കുടുംബം.

Abdul kadher
A/C Number: 0737053000001066
IFSC: SIBL0000737
South Indian Bank
Branch: Puthu Pariyaram, Palakkad

ഉമ്മ, ഭാര്യ, മൂന്ന് മക്കള്‍. ആറംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അബ്ദുള്‍ ഖാദര്‍. ജന്‍മനാ ഉള്ള ഹൃദ്രോഗത്തെ തുടര്‍ന്ന് 2001 ല്‍ വാള്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സയുമായി മുന്നോട്ട് പോവുന്നതിനിടെ 7 വര്‍ഷം മുമ്പ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതോടെ കരിമ്പയില്‍ മദ്രസാ അധ്യാപകനായിരുന്ന അബ്ദുള്‍ ഖാദറിന് ജോലിക്ക് പോവാന്‍ കഴിയാതെയായി.

ഇടക്കിടെയെത്തുന്ന ഹൃദയാഘാതവും ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതും മൂക്കിലൂടെയും വായിലൂടെയുള്ള രക്ത ശ്രാവവുമെല്ലാം മൂലം തുടര്‍ ചികിത്സ മുടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഓരോ മാസവും 5000 രൂപയിലധികം അബ്ദുള്‍ ഖാദറിന്റെ ചികിത്സക്ക് മാത്രം വേണം. കുടുംബ ജീവിതവും ചികിത്സയുമെല്ലാം നാട്ടുകാര്‍ നല്‍കുന്ന ചെറിയ സഹായം കൊണ്ടാണ് മുന്നോട്ട് പോവുന്നത്.

വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം മൂന്ന് മക്കളും യതീംഖാനയിലാണ് കഴിയുന്നത്. അബ്ദുള്‍ ഖാദറിന്റെ കുടുംബ സ്വത്തായ തകര്‍ന്നു വീഴാറായ വീട്ടിലാണ് കുടുംബത്തിന്റെ താമസം.

ജീവിതം പ്രതിസന്ധിയിലായതോടെ സ്വന്തമായൊരു വീടെന്നത് ഇവര്‍ക്ക് സ്വപ്നം മാത്രമാണ്. മനസ്സില്‍ നന്‍മ വറ്റാത്തവരുടെ ചെറിയ സഹായം പോലും ഈ കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News