ദുബായില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

ദുബായില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചു. കൊറോണ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഗള്‍ഫില്‍ നിന്ന് പ്രത്യേക യാത്രാ വിമാനം കേരളത്തിലേക്ക് വരുന്നത്.

മൃതദേഹത്തോടൊപ്പം അനുഗമിക്കാന്‍ ജോയ് അറക്കലിന്റെ ഭാര്യക്കും മക്കള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതിനായി അനുമതി നല്‍കിയത് .

ജോയ് അറക്കലിന്റെ ഭാര്യ സെലീന ജോയ്, മകന്‍ അരുണ്‍ ജോയ്, മകള്‍ അഷ്‌ലിന്‍ ജോയ് എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുക. ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകരായ അഷറഫ് താമരശ്ശേരിയും അഡ്വക്കേറ്റ് ആഷിക്കും പറഞ്ഞു.

ഏപ്രില്‍ 23നാണു മാനന്തവാടി സ്വദേശിയും വ്യവസായ പ്രമുഖനുമായ ജോയ് അറക്കല്‍ ദുബായില്‍ അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News