ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം; മാറ്റി വയ്ക്കുന്നത് ആറു ദിവസത്തെ ശമ്പളം മാത്രം; 25 ശതമാനം വരെ ശമ്പളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മാറ്റി വയ്ക്കുന്നത് ആറു ദിവസത്തെ ശമ്പളം മാത്രമാണ്. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News