ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്.
മോദിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയുടെയും അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുടെയും അക്കൗണ്ടുകള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു.
ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞു.
ഈ മാസം ആദ്യവാരമാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കന്‍ കമ്മീഷന്‍ ഇന്ത്യയ്ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്.
Get real time update about this post categories directly on your device, subscribe now.