ദില്ലി: വിദേശത്ത് നിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഗള്‍ഫിലെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രഥമ പരിഗണന.യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാം പരിഗണന. പവാസികളെ സ്വീകരിക്കേണ്ട ക്രമീകരണങ്ങളും തയ്യാറായി.അതേ സമയം പ്രവാസികളെ മടക്കി കൊണ്ട് വരേണ്ട സമയത്തില്‍ അന്തിമ തീരുമാനമായില്ല.
രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള സര്‍ക്കാര്‍ വെബ്സൈറ്റില്‍ മാത്രം ഇത് വരെ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളും പ്രവാസികളുടെ നീണ്ട ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. കൂടാതെ വിവിധ എബിസികളെ സമീപിച്ചവരുടെ ലിസ്റ്റും കൂടി പരിഗണിച്ചാണ് തരിച്ചേത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് കേന്ദ്ര വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളെയാകും ആദ്യം എത്തിക്കുക.
സ്ത്രീകള്‍, കോവിഡ് അല്ലാതെ മറ്റ് രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കും പ്രഥമ ലിസ്റ്റില്‍ ഇടം നല്‍കും. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കുടുംങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാമത്തെ പരിഗണന. ഏകദേശം നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടപ്പുണ്ട്.
തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ അതാത് ഇന്ത്യന്‍ എബസികള്‍ തയ്യാറാക്കും. ഇതിനായി ഓരോ എബസികളും പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കും .ഓരോ വ്യക്തിയേയും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ഇന്ത്യയില്‍ എത്തിക്കുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അതേ സമയം ഇവരെ മടങ്ങി കൊണ്ട് വരുന്നതിനുള്ള തിയതി തീരുമാനിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മെയ് മൂന്നിന് ശേഷമായിരിക്കും നടപടികള്‍ ആരംഭിക്കുക എന്നതാണ് ലഭിക്കുന്ന സൂചന.

Get real time update about this post categories directly on your device, subscribe now.