ഇന്ത്യയില്‍ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വമ്പന്‍ ലോട്ടറി. രാജ്യത്ത് ദാരിദ്യം കൊണ്ട് വലയുന്ന 50 കോര്‍പറേറ്റ് മുതലാളിമാര്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കോടികളാണ് പ്രതിസന്ധിയില്‍ റിസര്‍വ് ബാങ്ക് എഴുതിത്തള്ളിയത്.
വെറും 68,000 കോടിയിലേറെ രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത് . പഞ്ചാബ് നാഷണല്‍ ബാങ്കിനെ ജാമ്യം നിര്‍ത്തി 14,000 കോടി രൂപ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയടക്കമുള്ളവരുടെ വായ്പ ഇതിലുള്‍പ്പെടും.
ആനുകൂല്യം കിട്ടിയ കമ്പനികളില്‍ ആറെണ്ണം സ്വര്‍ണ-വജ്ര ആഭരണ മേഖലയിലുള്ളതാണ്. 2019 സെപ്തംബര്‍വരെ എഴുതിത്തള്ളിയ കടങ്ങളുടെ പട്ടിക വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്കാണ് വെളിപ്പെടുത്തിയത്. ഇതിനുശേഷമുള്ള വായ്പകളുടെ വിവരം ലഭ്യമല്ലെന്നാണ് വിശദീകരണം. കടം എഴുതിത്തള്ളിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉത്തരം നല്‍കിയിരുന്നില്ല.
Get real time update about this post categories directly on your device, subscribe now.