മരണസംഖ്യ കുറയ്ക്കാനായെന്ന് പുതിയ കണക്ക്; തെരഞ്ഞെടുപ്പില്‍ കണ്ണുടക്കി ട്രംപ്

അമേരിക്കയില്‍ കൊവിഡ് മരണം 70,000 ആയേക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരണസംഖ്യ ഇത്രയും കുറയ്ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. മരണസംഖ്യ 60,000ല്‍ ഒതുങ്ങുമെന്ന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. 22 ലക്ഷം പേര്‍ മരിക്കേണ്ടതാണെങ്കിലും താന്‍ സ്വീകരിച്ച നടപടികള്‍മൂലം മരണം രണ്ട് ലക്ഷത്തിനപ്പുറം പോകില്ലെന്നും അതിനുമുമ്പ് പറഞ്ഞിരുന്നു.

തിങ്കളാഴ്ച വൈറ്റ്ഹൗസ് വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പുതിയ മരണകണക്ക് അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട വിയത്നാം യുദ്ധത്തില്‍ മരിച്ചതിലധികം അമേരിക്കക്കാര്‍ കൊവിഡ്ബാധിച്ച് ആഴ്ചകള്‍ക്കിടെ മരിച്ചാല്‍ പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാണോ എന്ന് ലേഖകര്‍ ചോദിച്ചപ്പോഴാണ് താന്‍ മരണസംഖ്യ കുറയ്ക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടത്.

വേനലവധിക്കുമുമ്പ് ഈ അധ്യയനവര്‍ഷംതന്നെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നത് ആലോചിക്കണം എന്ന് ട്രംപ് ഗവര്‍ണര്‍മാരോട് നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിര്‍ദേശിച്ചു. എന്നാല്‍, ഒരു ഗവര്‍ണറും ഇതിനോട് പ്രതികരിച്ചില്ലെന്ന് അസോസിയറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News