ആരോഗ്യമേഖലയ്ക്ക് മുന്നിലുള്ളത് 4 വെല്ലുവിളികള്‍

കൊവിഡ് പ്രതിസന്ധി തരണംചെയ്യുന്ന കേരളത്തിന് ആരോഗ്യ മേഖലയില്‍ നാലു വെല്ലുവിളിയാണ് ഉണ്ടാകുകയെന്ന് വിദഗ്ധ അഭിപ്രായം. പ്രവാസികളുടെ മടങ്ങിവരവില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കല്‍, വയോജനങ്ങള്‍ ഉള്‍പ്പെടെ കരുതല്‍ വേണ്ടുന്നവരുടെ സംരക്ഷണം, അടുത്ത മാസങ്ങളില്‍ വേണ്ടിവരുന്ന വ്യാപക കൊവിഡ്പരിശോധന, ആരോഗ്യ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കല്‍ എന്നിവയായിരിക്കുമിത്.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ‘കൊവിഡ്19 ഉം കേന്ദ്രസംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വെബിനാറിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഈ അഭിപ്രായം. കൊവിഡ്പരിശോധനാ കിറ്റ് ലഭ്യമാക്കുകയെന്നത് സര്‍ക്കാരിനുമുന്നില്‍ വലിയ വെല്ലുവിളിയാവുകയാണെന്ന് ചര്‍ച്ച നയിച്ച മന്ത്രി കെ കെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് 14 ലബോറട്ടറികളില്‍ പരിശോധന ആരംഭിച്ചു. രണ്ടിടത്തുകൂടി ഐസിഎംആറിന്റെ അനുമതിയുണ്ട്. പ്രതിദിനം 3000 പരിശോധനയ്ക്ക് സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel