ശൈലജ ടീച്ചറെ ആഗോളനേതാക്കളുമായി താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം

കൊറോണക്കാലത്ത് ശാസ്ത്രയുക്തിയോടെ നിര്‍ണായക ഇടപെടല്‍ നടത്തുന്നതില്‍ ആഗോളനേതാക്കളുമായി മന്ത്രി കെ കെ ശൈലജയെ താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം.

മഹാമാരിക്കാലത്ത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും കാലം തിരിച്ചുവന്നതോടെ ഡിജിറ്റല്‍ ലോകത്ത്‌നിന്ന് കിം കര്‍ദാഷിയാനെപ്പോലുള്ള ഗ്ലാമര്‍താരങ്ങള്‍ പുറത്താവുകയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും കേരളത്തിലെ കെ കെ ശൈലജ ടീച്ചറും മുന്‍നിരയിലെത്തിയതായി ഗള്‍ഫ് ന്യൂസ് ചൂണ്ടിക്കാട്ടി.

ആംഗല മെര്‍ക്കല്‍ ഗവേഷക മേഖലയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ നേതാവാണ്. 15 വര്‍ഷമായി ജര്‍മനിയെ നയിക്കുന്ന അവര്‍ ഭരണസംവിധാനത്തെ ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിപ്പിച്ചു. കണ്ണൂരിലെ ഹൈസ്‌കൂളില്‍ ശാസ്ത്ര അധ്യാപികയായിരുന്ന കെ കെ ശൈലജ, മന്ത്രിയെന്ന നിലയില്‍ ശാസ്ത്രബോധത്തോടെ കൃത്യനിര്‍വഹണം നടത്തി കോവിഡിനെതിരെ നിര്‍ണായകമുന്നേറ്റം സൃഷ്ടിച്ചു.

പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ വിവേകപൂര്‍വമായ ഇടപെടല്‍ നടത്തുന്നതിലൂടെയാണ് ഇരുവരും ലോകത്തിന് പ്രതീക്ഷയേകുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News