ഇര്‍ഫാന്‍, നിങ്ങളുടെ മടക്കയാത്ര വളരെ നേരത്തെയായി… അനുശോചനം രേഖപ്പെടുത്തി രാജ്യം

ദില്ലി: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനവുമായി രാജ്യം. രാഷ്ട്രീയ നേതാക്കളും സിനിമ നടന്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ് ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

കമല്‍ഹാസന്‍: ഇര്‍ഫാന്‍ ഖാന്‍, നിങ്ങളുടെ മടക്കയാത്ര വളരെ നേരത്തെയായി. നിങ്ങളുടെ ജോലി എപ്പോഴും വിസ്മയിപ്പിച്ചിരുന്നു. എനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നിങ്ങള്‍. കൂടുതല്‍ കാലം നിങ്ങള്‍ തുടരണമെന്ന് ആഗ്രഹിച്ചു. കൂടുതല്‍ സമയം നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കുടുംബത്തിന് കരുത്ത് ലഭിക്കട്ടെ.

റസൂല്‍ പൂക്കുട്ടി: നിങ്ങള്‍ വളരെ വേഗം പോയി. എഫ്ടിഐഐയിലെ ചെറിയ മുറിയില്‍നിന്ന് സിനിമയുടെ ആഗോള ഘട്ടത്തിലേക്ക് നമ്മള്‍ ഒരുപാട് യാത്ര ചെയ്തു. ഇത്ര നേരത്തെ നിങ്ങള്‍ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഒരു അപൂര്‍വ പ്രതിഭയാണ്. ലോക സിനിമ എപ്പോഴും നിങ്ങളെ ഓര്‍ക്കും.

പ്രകാശ് രാജ്: അങ്ങേയറ്റം വേദനാജനകമാണ്. ആഗോള കലക്ക് നിങ്ങള്‍ നല്‍കിയ സംഭാവനക്ക് നന്ദി. ഞങ്ങള്‍ക്കെന്നും നിങ്ങളൊരു നഷ്ടമായിരിക്കും. ആത്മാവിന് നിത്യശാന്തി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍: ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ സങ്കടമുണ്ട്. എന്റെ പ്രിയങ്കരന്മാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ആംഗ്രെസി മീഡിയം ആയിരുന്നു അവസാനത്തേത്. അഭിനയം എന്നത് അദ്ദേഹത്തിന് അനായാസമായിരുന്നു. അതിഗംഭീര നടനാണ് അദ്ദേഹം. ആത്മാവ് സമാധാനത്തോടെ കഴിയട്ടെ.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍: നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന്റെ മരണവിവരം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണ്. ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി: ഇര്‍ഫാന്‍ ഖാന്റെ മരണവിവരം ദുഃഖത്തോടെയാണ് കേട്ടത്. വൈദഗ്ധ്യവും കഴിവുമുള്ള നടനായ അദ്ദേഹം ആഗോള ചലച്ചിത്ര-ടി.വി വേദിയിലെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News