മാധ്യമ പ്രവര്‍ത്തകന് കൊറോണ; വാര്‍ത്താ ശേഖരണത്തില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 10 പേരില്‍ കാസര്‍കോട് നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താ ശേഖരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചതാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കണമെന്നും,

സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചുകൊണ്ടുവേണം പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ ഈ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്താനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here