പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം; കാര്‍ഷിക മേഖലയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപ

സംസ്ഥാനത്ത് പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടത്തെ ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണമെന്നും.

തരിശുഭൂമികള്‍ കൂടുതല്‍ കൃഷിയോഗ്യമാക്കി കൃഷി ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 180000 ഹെക്ട്ര്‍ തരിശുഭൂമിയുണ്ടെന്നും ഭക്ഷ്യോല്‍പ്പാദനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരണമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങല്‍ക്ക് വിപണന സാധ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here