ജനങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍; നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു:

”ഓരോ വാര്‍ത്തയും പരിശോധിച്ച് സത്യം ജനങ്ങള്‍ക്ക് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനു മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ തോതില്‍ പ്രചാരണം നടക്കുന്നു. ചാത്തനൂരില്‍ വലിയ തോതില്‍ രോഗം പടരുന്നതായുള്ള പ്രചാരണം ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ് അനിയന്ത്രിതമായ സാഹചര്യം എവിടെയും ഇല്ല. എന്നിട്ടും ജനങ്ങളെ പേടിപ്പിക്കുന്ന പ്രചാരണം ഉണ്ടാവുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സമൂഹമാധ്യമങ്ങളില്‍ അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News