പൊതുവിദ്യാലയങ്ങള്‍ക്കാവശ്യമായ മാസ്‌ക് നിര്‍മിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആ‍‍വശ്യമായ മാസ്ക്ക് നിര്‍മാണവുമായി സര്‍വ്വ ശിക്ഷാ അഭയാന്‍.

ലോക്ക് ഡൗണിന് ശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ മാസ്ക്കുകളാണ് നിര്‍മിക്കുന്നത്. 168 കേന്ദ്രങ്ങളിലായാണ് അന്‍പതുലക്ഷത്തില്‍ പരം മാസ്ക്കുകളാണ് നിര്‍മിക്കുന്നത്.

ലോക്ക് ഡൗണിനു ശേഷം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ മാസ്ക്കുകളാണ് സര്‍വ്വ ശിക്ഷാ അഭയാന്‍ നിര്‍മിക്കുന്നത്. സംസ്ഥാനത്താകെ 168 കേന്ദ്രങ്ങളിലാണ് ഇത്തരത്തില്‍ മാസ്ക്കുകള്‍ നിര്‍മിക്കുന്നത്.

ഒരോ കേന്ദ്രങ്ങളും 30000 മാസ്ക്കുകള്‍ വീതം നിര്‍മിക്കും. ഈ മാസം അവസനത്തോടെ മാസ്ക്കു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്

ബാക്കിയുള്ള എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്കാവശ്യമായ മാസ്ക്കുകളാണ് ആദ്യം ഉണ്ടാക്കുക.

അധ്യാകരുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെയാണ് മാസ്ക്ക് നിര്‍മാണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News