തന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി.
ചെറിയൊരു വിഭാഗം ജീവനക്കാർ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുള്ള ബി.ആർ.ഷെട്ടി.
പറഞ്ഞു. ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താൻ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും ബി.ആർ.ഷെട്ടി.
വിശദമാക്കി. ഈ ചെക്കുകൾ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവർ പല സാമ്പത്തിക ഇടപാടുകളും നടത്തുകയും തന്റെ വ്യാജ ഒപ്പിട്ട് വായ്പകൾ സൃഷ്ടിക്കുകയും ചെയ്തെന്നു ബി.ആർ.ഷെട്ടി പറഞ്ഞു.
ഇതാദ്യമായാണ് ബി.ആർ.ഷെട്ടി ബിസിനസിലെ പ്രതിസന്ധി സംബന്ധമായി പ്രസ്താവന നടത്തുന്നത്.
ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നൽകിയിരുന്നു.
കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ തല്‍ക്കാലത്തേയ്ക്ക് മരവിപ്പിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

Get real time update about this post categories directly on your device, subscribe now.