അടച്ചിടല്‍ അവസാനിക്കാന്‍ നാലുദിവസം; മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം 32,657 ആയി.

66 പേർകൂടി മരിച്ചതോടെ ആകെ മരണം 1074 ആയി. മഹാരാഷ്ട്രയിൽ രോ​ഗികള്‍ പതിനായിരത്തിനോടടുത്തു. ഗുജറാത്തിൽ നാലായിരം കടന്നു.

മഹാരാഷ്ട്രയിൽ‌ 728 പുതിയ രോ​ഗികള്‍. ആകെ മരണം 400. ഗുജറാത്തിൽ 226 ഉം മധ്യപ്രദേശിൽ 222ഉം ഡൽഹിയിൽ 206ഉം പുതിയ രോ​ഗികള്‍. ഗുജറാത്തിൽ ചൊവ്വാഴ്‌ച മരിച്ച 20ൽ 19ഉം അഹമ്മദാബാദിലാണ്‌. ആകെ മരണം 181.

ബംഗാളിൽ അടുത്ത ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം കൂടുകയാണ്‌. ഒരാഴ്‌ചയായി ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ രോ​ഗികള്‍ ബംഗാളിലാണ്‌.

മുംബൈ, ഡൽഹി, അഹമ്മദാബാദ്‌, ഇൻഡോർ, ചെന്നൈ നഗരങ്ങളിലും രോ​ഗികള്‍ കൂടി‌. ഒരാഴ്‌ചത്തെ 51 ശതമാനം പുതിയ രോ​ഗികളും ഈ നഗരങ്ങളിലാണ്‌.

ഏറ്റവും കൂടുതൽ രോ​ഗികളും മരണവും ചൊവ്വാഴ്‌ചയാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 1903 രോ​ഗികള്‍‌. 71 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News