മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ക്കെതിരേയും ആക്ഷേപകരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍,മുന്‍ കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു.തരംതാണ ഭാഷ ഉപയോഗിച്ചാണ് മുതുവട്ടൂര്‍ സെന്ററില്‍ ഫ്ളക്‌സുകള്‍ സ്ഥാപിച്ചത്.

നഗരസഭാ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ശാന്താ സുബ്രഹ്മണ്യന്‍ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ വി സത്താര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോര്‍ഡ് സ്ഥാപിക്കല്‍.

ഡിവൈഎഫ്‌ഐ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ എസ് വിഷ്ണു നല്‍കിയ പരാതിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel