ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു.  67 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.

ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.

ശ്വാസതടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രണ്‍ബീര്‍ കപൂര്‍. 1970 ല്‍ മേരാനാം ജോക്കറിലൂടെയാണ് ഋഷി കപൂറിന്റെ ആദ്യ സിനിമ.

1973 ല്‍ ഡിംപിള്‍ കപാഡിയയ്‌ക്കൊപ്പം ബോബി എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു. ഇതിന് ശേഷവും നൂറിലധികം സിനിമകളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം ല്‍ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഋഷി കപൂര്‍ ഏപ്രില്‍ 2 മുതല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ദി ഇന്റേണ്‍’ ന്റെ റീമേക്കാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News