ജോയ് അറക്കലിന്റെ മരണം; പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനകളോ? ദുബായ് പൊലീസിന്റെ വെളിപ്പെടുത്തല്‍

മനാമ: വ്യവസായ പ്രമുഖന്‍ ജോയി അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പൊലീസ്.

ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മരണത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനകള്‍ ഇല്ലായെന്നും സാമ്പത്തിക പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും ബര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ലാ ഖദീം ബിന്‍ സുറൂര്‍ അറിയിച്ചു.

കഴിഞ്ഞ 23നാണ് ജോയിയെ മരിച്ച നിലയില്‍ ദുബായില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചത്.

എണ്ണ ശുദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്നോവ റിഫൈനറീസ് എന്ന സ്ഥാപനത്തിന്റെ എംഡിയായിരുന്നു. മറ്റു നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്.

അതിനിടെ, ജോയിയുടെ മൃതദേഹം പ്രത്യേക എയര്‍ ആംബുലന്‍സ് ചാര്‍ട്ടര്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഇതിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം അനുമതിയായി. ജോയിയുടെ ഭാര്യക്കും മക്കള്‍ക്കും അതേ വിമാനത്തില്‍ അനുഗമിക്കാനും അനുമതി നല്‍കി.

യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ വിമാനം പുറപ്പെടുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News