മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍; ഉത്തരവിലുള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.

തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളാണ് പുറത്തുവന്ന ഉത്തരവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മദ്യശാലകള്‍ മെയ് നാലുമുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ എംഡി നിര്‍ദേശം മാനേജര്‍മാര്‍ക്ക് നല്‍കിയിരുന്നു.

തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ ഷോപ്പുകള്‍ വൃത്തിയാക്കണമെന്നും എംഡി നിര്‍ദേശം നല്‍കി. കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളെ തെര്‍മ്മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. കൈകഴുകാന്‍ സൗകര്യവും അണുനശീകരണ ലായനികളും കടകളില്‍ വേണം.

സാമൂഹിക അകലം ഉറപ്പാക്കണം എന്നിങ്ങനെ പത്തുനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ മെയ് നാലിന് മദ്യക്കടകള്‍ തുറന്നേക്കുമെന്നായിരുന്നു ചില മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News